SignIn
Kerala Kaumudi Online
Sunday, 01 September 2024 4.44 AM IST

ചേട്ടന്റെ വിവാഹത്തിൽ പൊട്ടിക്കരഞ്ഞ് കുഞ്ഞനിയൻ; കാരണം കേട്ടതോടെ ആശ്വസിപ്പിക്കേണ്ടതെങ്ങനെയെന്നറിയാതെ ബന്ധുക്കൾ

Increase Font Size Decrease Font Size Print Page
boy

ചേട്ടന്റെ വിവാഹത്തിന് സന്തോഷത്തോടെ, കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം ആഘോഷിക്കുന്ന സഹോദരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മലേഷ്യയിൽ നിന്നുള്ള ഒരു കൊച്ചുകുട്ടി തന്റെ ചേട്ടന്റെ വിവാഹത്തിന് പൊട്ടിക്കരഞ്ഞെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

നാൽപ്പത്തിനാല് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ടിക്‌ടോക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സഹോദരൻ വിവാഹിതനാകുകയാണെന്നും ഇനി കാര്യങ്ങൾ പഴയതുപോലെയാകില്ലെന്നുമാണ് കുട്ടിയുടെ പേടിയുടെ കാരണം.


വർഷങ്ങളായി സ്വീകരണമുറിയിൽ സഹോദരനൊപ്പമായിരുന്നു കിടന്നിരുന്നത്. ഇപ്പോൾ ചേട്ടൻ വിവാഹിതനായിരിക്കുന്നു. ഇനിയൊന്നും പഴയതുപോലെയാകില്ലെന്നാണ് കുട്ടി പറയുന്നത്. ഇതുകേട്ട് വിവാഹത്തിനെത്തിയ അതിഥികൾക്കും സങ്കടമായി. കുട്ടിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതിരിക്കുകയായിരുന്നു അവർ. വരൻ കുഞ്ഞനിയനെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KIDS, MARRIAGE, YOUNG BROTHER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.