മുഹമ്മ: വളപ്രയോഗത്തിന് ഡ്രോൺ സൗകര്യം പ്രയോജനപ്പെടുത്തി പെരുന്തുരുത്ത് വടക്കേക്കരി പാടശേഖരത്തിലെ കർഷകർ. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സമ്പൂർണ പോഷക മിശ്രിതം നെൽച്ചെടിയുടെ ഇലകളിൽ തളിക്കുന്നതിനായാണ് ഡ്രോൺ എത്തിച്ചത്.
ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ചന്ദ്ര അദ്ധ്യക്ഷയായി. ഡോ.കെ.സജിന നാഥ് പദ്ധതി വിശദീകരിച്ചു.
കൃഷി ഓഫീസർ പി.എം.കൃഷ്ണ, കൃഷി അസിസ്റ്റന്റ് കെ.സന്തോഷ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു രാജീവ് എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി വിനീത താരേഴത്ത് സ്വാഗതവും രാമൻ നായർ നന്ദിയും പറഞ്ഞു.
ഇലകളിൽ തളിക്കുന്നത്
സമ്പൂർണ പോഷക മിശ്രിതം
ബോറോൺ, മാംഗനീസ്,കോപ്പർ,സിങ്ക്,മെഗ്നീഷ്യം പൊട്ടാസ്യം, മോളിബ്ഡിനം എന്നീ സൂക്ഷ്മ മൂലക സംയുക്തം
നെൽച്ചെടിയുടെ ചുവട്ടിൽ വളം പ്രയോഗിക്കുന്നതിനെക്കാൾ ഫലപ്രദവും ലാഭകരവുമാണ് ഈ രീതി
ഒരു ഏക്കറിന് 10 ലിറ്റർ മതിയാകും. 15 മിനിട്ടു കൊണ്ട് തളിച്ചു തീർക്കാനാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |