ന്യൂഡൽഹി: കാർഷിക മേഖലയ്ക്ക് കാര്യമായ ഊന്നൽ നൽകി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. കാർഷിക ഉത്പാദന വർദ്ധനവ് ലക്ഷ്യമിട്ട് വൻ പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. കാർഷിക രംഗത്ത് കാലത്തിനൊത്ത വളർച്ച ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനങ്ങൾ.
പ്രഖ്യാപനങ്ങൾ
കാർഷിക ഉത്പാദനം കൂട്ടും.
കാർഷിക മേഖലയിൽ ഗവേഷണ പദ്ധതികൾ നടപ്പാക്കും.
പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ക്ലസ്റ്ററുകൾ രൂപീകരിക്കും.
പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പുവരുത്തും.
കാർഷിക മേഖലയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കും. ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ കഴിയുന്ന വിളകളെ പ്രോത്സാഹിപ്പിക്കും.
നബാർഡുവഴി കർഷകർക്ക് കൂടുതൽ സഹായം നൽകും.
കാർഷിക ഗവേണഷണം കൃത്യമായി പരിശോധിക്കും..
കാർഷിക അനുബന്ധ മേഖലയ്ക്കായി 1.52 ലക്ഷം കോടിരൂപ വിനിയോഗിക്കും.
ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം. .
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്ന് ബഡ്ജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമായെന്നും മന്ത്രി അവകാശപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ലക്ഷ്യമിടുന്നതെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാമത്തെ ബഡ്‌ജറ്റ് ആണിത്. ഇതോടെ മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡാണ് തിരുത്തിയത്. രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന നിർമ്മല സീതാരാമൻ ഒരു ഇടക്കാല ബഡ്‌ജറ്റ് ഉൾപ്പെടെ ആറ് ബഡ്‌ജറ്റുകളാണ് അവതരിപ്പിച്ചത്. 1959 മുതൽ 1964 വരെ ഇടക്കാല ബഡ്‌ജറ്റ് ഉൾപ്പെടെ ആറ് ബഡ്‌ജറ്റുകൾ മൊറാർജി അവതരിപ്പിച്ചിരുന്നു.
കേരളം പ്രതീക്ഷിക്കുന്നത്
സാമ്പത്തിക പ്രയാസങ്ങൾ രൂക്ഷമായ കേരളം പ്രതീക്ഷിക്കുന്നത് സാമ്പത്തിക പാക്കേജാണ്. കുടിശികകൾ തീർക്കാനും വിഴിഞ്ഞം തുറമുഖത്തിന് അടിസ്ഥാന സൗകര്യമൊരുക്കാനും പണം ആവശ്യമാണ്. ദേശീയ പാതയ്ക്കും, റോഡ് വികസനത്തിനും വൈദ്യുതി വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വ്യവസായങ്ങൾക്ക് സ്ഥലം ഏറ്റെടുക്കാനും റെയിൽവേ ലൈനുകളുണ്ടാക്കാനും പാക്കേജ് വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |