SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.28 AM IST

മൂന്ന് വയസുകാരനെ കാണാനില്ല; 'നല്ല നടപ്പുപഠിപ്പിക്കാൻ' കാമുകനൊപ്പം വിട്ടിരുന്നെന്ന് അമ്മ, അന്വേഷണം തുടരുന്നു

boy

വാഷിംഗ്ടൺ: മൂന്ന് വയസുകാരനെ കാണാതായ സംഭവത്തിയിൽ അമ്മയ്ക്കും കാമുകനുമെതിരെ കേസ്. ഏലിയാ വ്യൂ എന്ന കുട്ടിയെയാണ് കാണാതായത്. കുട്ടിയെ കഴിഞ്ഞ മാസം ഇരുപതിനാണ് അവസാനമായി കണ്ടത്. അമ്മയായ കത്രീന ബൗർ കാമുകനായ ജെസ്സ് വാങ്ങിനൊപ്പം കുട്ടിയെ അയച്ചിരുന്നു.

കൊച്ചുകുട്ടിയുടെ 'മോശമായ പെരുമാറ്റങ്ങൾ' തിരുത്താൻ വേണ്ടിയായിരുന്നു കാമുകനൊപ്പം കുട്ടിയെ അയച്ചതെന്ന് യുവതി പറയുന്നു. തന്റെ മകൻ ഒരാഴ്ചയോളം വാങ്ങിന്റെ പരിചരണത്തിലായിരുന്നു. ബന്ധങ്ങളിൽ നിയമങ്ങൾ പാലിക്കുന്നയാളാണ് വാങ്, അതിനാലാണ് മകനെ അവനോടൊപ്പം താമസിപ്പിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു.

പ്രാർത്ഥിക്കുക, ക്ഷമിക്കണം എന്ന് പറയുക തുടങ്ങിയ കാര്യങ്ങൾ പഠിപ്പിച്ച് അവനെ നല്ലൊരു മനുഷ്യനാക്കുകയായിരുന്നു ലക്ഷ്യമെന്നും യുവതി വാദിക്കുന്നു. ഫെബ്രുവരി 12 മുതൽ 20 വരെ കുട്ടി തന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്ന് യുവാവ് പറയുന്നു. തന്റെ കൈവശമുണ്ടായിരുന്ന കളിപ്പാട്ടം ഉപയോഗിച്ച് കളിക്കാൻ കുട്ടിയെ അനുവദിച്ചില്ലെന്നും യുവാവ് വ്യക്തമാക്കി.

കുട്ടിയെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി പാലില്ലാതെ പ്രഭാത ഭക്ഷണം നൽകി. ഒരു ദിവസം രാവിലെ കുഞ്ഞിന്റെ ഡയപ്പർ മാറ്റിയിട്ടില്ലെന്നും, കട്ടിലിന്റെ ചുവട്ടിൽ നിൽക്കാനും പ്രാർത്ഥിക്കാനും പറഞ്ഞതായും വാങ് പറഞ്ഞു. കുഞ്ഞിനെ കാണാതാകുന്നതിന്റെ തലേന്ന് രാത്രി യുവാവ് മദ്യപിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കുട്ടിയ്ക്കായി പൊലീസ് തെരച്ചിൽ തുടരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY