തിരുവനന്തപുരം: വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് വ്യാപകമായ തോതിൽ പേരുകൾ നീക്കം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ചീഫ് ഇലക്ടറർ ഓഫീസർക്ക് പരാതി നൽകി. വോട്ടർമാർ സ്ഥലത്തില്ലെന്ന് ബി.എൽ.ഒമാർ തെറ്റായ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ നടപടി സ്വീകരിക്കുന്നത്. കണ്ണൂർ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും, പ്രത്യേകിച്ച് ധർമ്മടം മണ്ഡലത്തിലും ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികൾ വ്യാപകമാണ്. 1950 ലെ ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധമായ ഈ നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |