വീഡിയോ, മൊബൈൽ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും സൈബർ തട്ടിപ്പ് നടത്തുന്ന പല സംഭവങ്ങളും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ ഒരുതരം തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ. വിദേശത്ത് നിന്നുമുള്ള വാട്സാപ്പ് കോളുകളിലൂടെ സ്ത്രീകളെ ബ്ളാക്മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെയാണ് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
അശ്ളീല വീഡിയോകൾ കാണുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും താങ്കൾ പൊലീസ് നിരീക്ഷണത്തിലാണെന്നും സൂചിപ്പിച്ചാണ് കോളുകൾ വരിക. സൈബർ ഡി വൈ എസ് പി എന്നാണ് ഇത്തരം കോളുകൾ ചെയ്യുന്നവർ പരിചയപ്പെടുത്താറ്. ഇതോടെ ഭയക്കുന്ന സ്ത്രീകളോട് കേസ് ഒഴിവാക്കാൻ പണം നൽകണം എന്ന് ആവശ്യപ്പെടാറുണ്ടെന്നും ഇത്തരം തട്ടിപ്പിൽ പെടാതിരിക്കാൻ ചെയ്യേണ്ടത് ഒരേയൊരു കാര്യമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |