SignIn
Kerala Kaumudi Online
Saturday, 27 July 2024 12.39 PM IST

അംബാനിയുടെ കല്യാണം കൂടാൻ പിഎസ്‌എൽ പാതിവഴിയിൽ ഉപേക്ഷിച്ച് പൊള്ളാർഡ് ഇന്ത്യയിൽ; രോഷപ്രകടനവുമായി പാക് ആരാധകർ

pollard

മുംബയ്: പാകിസ്ഥാൻ സൂപ്പ‌ർ ലീഗ് (പി എസ് എൽ) ടൂർണമെന്റ് പകുതിയിൽ ഉപേക്ഷിച്ച് അനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്‌ടൻ കീരോൺ പൊള്ളാർഡിന് രൂക്ഷവിമർശനം. കറാച്ചി കിംഗ്‌സ് എന്ന പി എസ് എൽ ടീമിന്റെ ഭാഗമായ പൊള്ളാർഡ് മാർച്ച് ഒന്നിനാണ് ഗുജറാത്തിലെ ജാംനഗറിലെത്തിയത്. അംബാനി കുടുംബത്തിലെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രമുഖ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അദ്ദേഹം.

പോള്ളാർഡ് ജാംനഗറിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടറിന് ആരാധകരിൽ നിന്ന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം പൊള്ളാർഡ് ബാബറിന്റെ ടീമിനെ തകർത്തെന്നും ഇത് തീ‌ർത്തും അപമാനകരമാണെന്നും ചിലർ പരിഹസിച്ചു.

കറാച്ചി കിംഗ്‌സ് ഈ താരത്തെ വിശ്വസിച്ച് എങ്ങനെയാണ് പി എസ് എൽ കളിക്കുന്നതെന്ന് ചിലർ ചോദിച്ചു. പി എസ് എൽ കളഞ്ഞിട്ട് ഇന്ത്യയിൽ വന്നു, പി എസ് എല്ലിന്റെ സ്ഥാനം എന്താണെന്ന് തെളിച്ചു, പി എസ് എല്ലിനെ ഓർത്ത് ചിരിക്കാം എന്നിങ്ങനെയും കമന്റുകൾ ഉയർന്നു.

മുകേഷ് അംബാനിയുടെ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള മുംബയ് ഇന്ത്യൻസ് ഐ പി എൽ ടീമിന്റെ ഭാഗമാണ് പൊള്ളാർഡ്. കൂടാതെ റിലയൻസിന്റെ തന്നെ ഉടമസ്ഥതയിലുള്ള എസ് എ20, ഐ എൽ ടി20 എന്നിവയുടെയും ഭാഗമാണ് പൊള്ളാർഡ്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ടീമുകളുടെ ഭാഗമായ മറ്റ് താരങ്ങളും വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. അതേസമയം, ഇന്ന് കറാച്ചി കിംഗ്‌സ് മുൾട്ടാൻ സുൽത്താനുമായി ഏറ്റുമുട്ടുന്ന മത്സരത്തിൽ പങ്കെടുക്കാൻ പൊള്ളാർഡ് തിരികെ പാകിസ്ഥാനിൽ എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KIERON POLLARD, PSL TOURNAMENT, ANANT AMBANI MARRIAGE, TROLLS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.