കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥനെ കൊലപ്പെടുത്തിയത് എസ്.എഫ്.ഐ ആണെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ കുസാറ്റ് ക്യാമ്പസിൽ ബാനർ കെട്ടി പ്രതിഷധിച്ചു. ശനിയാഴ്ച കെ.എസ്.യു കെട്ടിയ ബാനർ എസ്.എഫ്.ഐ പ്രവർത്തകർ കീറുകയും അസഭ്യം പറയുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ വീണ്ടും ബാനർ കെട്ടിയത്. കുസാറ്റ് ഹിന്ദി ഡിപ്പാർട്ട്മെന്റിന് മുന്നിലായാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി ബാനർ കെട്ടിയത്. ബാനർ കെട്ടിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ബാനർ കെട്ടിയ ശേഷം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഇപ്പോൾ കെട്ടിയ ബാനർ നശിപ്പിച്ചാൽ വീണ്ടും ബാനർ കെട്ടുമെന്ന് കെ.എസ്.യു യൂണിവേഴ്സിറ്റി സെനറ്റ് അംഗം അഡ്വ. കുര്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |