SignIn
Kerala Kaumudi Online
Saturday, 27 July 2024 8.12 AM IST

ഹോട്ടൽ മുറിയുടെ മാസ്റ്റർ കീ സ്വന്തമാക്കി യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി, ജീവനക്കാരൻ അറസ്റ്റിൽ

shoot

ചണ്ഡിഗഡ്:ഹോട്ടൽ മുറിയിൽ ഒളിച്ചുകടന്ന് അതിഥിയുടെ കുളിമുറിയിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സംഭവത്തിൽ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. ചണ്ഡിഗഡിലെ സെക്‌ടർ17ലെ താജ് ഹോട്ടലിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് ഹോട്ടൽ ജീവനക്കാരൻ ജമ്മു സ്വദേശിയായ യുവതി തങ്ങുന്ന മുറിയുടെ മാസ്റ്റർ കീ സ്വന്തമാക്കിയ ശേഷം കുളിമുറിയിലായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്.

ഇയാളെ കണ്ട് യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നാലെ മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്‌തു. യുവതി ഇയാൾക്കെതിരെ ഹോട്ടൽ അധികൃതർക്ക് പരാതി നൽകി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി ഹോട്ടൽ മുറിയിലേക്ക് പോയതായി സ്ഥിരീകരിച്ചു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്‌തു.

സംഭവം നിർഭാഗ്യകരമായിപ്പോയെന്നും ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SHOOTING, ARREST, HOTEL EMPLOYEE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.