കിഴക്കമ്പലം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. ചേലക്കുളം കാവുങ്ങൽപറമ്പ് പറക്കുന്നത്ത് യൂനസിന്റെ വീട്ടിൽ ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. വീട്ടുടമ കുടുംബസമേതം വിദേശത്താണ്. വീട്ടുപകരണങ്ങളും പാത്രങ്ങളും ഉൾപ്പടെ ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ കവർന്നിട്ടുണ്ട്. പിതാവ് അബ്ദുൾഖാദർ സ്ഥിരം സന്ദർശനത്തിനായി വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കുന്നത്തുനാട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |