SignIn
Kerala Kaumudi Online
Saturday, 27 July 2024 9.31 AM IST

ശിവരാത്രി ദിവസം ശിവഭഗവാന് ശ്രീകോവിലിൽ കയറി ഭക്തർക്ക് നേരിട്ട് അഭിഷേകവും അർച്ചനയും നടത്താം, ഈ അപൂർവ്വ ക്ഷേത്രത്തിന്റെ പ്രത്യേകതയിതാണ്

s

തൃശൂർ: ജാതി-മത വ്യത്യാസമില്ലാതെ വ്രതനിഷ്ഠയോടെ എത്തുന്ന എല്ലാ ഭക്തർക്കും ശ്രീകോവിലിൽ കയറി സ്വയം അഭിഷേകവും അർച്ചനയും നടത്താൻ മറ്റത്തൂർ ഒമ്പതുങ്ങൽ ശ്രീ കൈലാസ ശിവക്ഷേത്രം ഒരുങ്ങി.

ശിവരാത്രി നാളിൽ മാത്രമാണ് ശ്രീകോവിലിൽ കയറി അഭിഷേകം നടത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അവസരം വിനിയോഗിക്കാൻ ധാരാളം ഭക്തർ വ്രത നിഷ്ഠയോടെ ഇവിടെ എത്തിച്ചേരാറുണ്ട്. ഒമ്പതുങ്ങൽ ശ്രീസുബ്രഹ്മണ്യ സമാജത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. ശിവരാത്രി നാളിൽ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് തന്ത്രി ഡോ. കാരുമാത്ര വിജയൻ മുഖ്യകാർമ്മികനാവും. സമൂഹ അഭിഷേകം രാവിലെ 9 .30 മുതൽ ഉച്ചക്ക് 12.30 വരെ നടക്കും. മഹാഗണപതിഹോമം, മഹാമൃതുഞ്ജയഹോമം, അലങ്കാര പൂജ, കലശാഭിഷേകം, ഉച്ചക്ക് അന്നദാനം ദീപാരാധന, ചതുർയാമപൂജകൾ എന്നിവയും പിറ്റേന്ന് പുലർച്ച മുതൽ ശിവരാത്രി ബലിതർപ്പണവും ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, TEMPLE, KAILASA SIVA KSHETRAM, SIVARATRI
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.