ആലപ്പുഴ: റോഡ്ഷോകളിൽ മാത്രമല്ല, പോസ്റ്ററുകളിലും മിന്നിനിൽക്കുകയാണ് ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കനൽ ഒരു തരിമതിയെന്ന ടാഗലൈനായിരുന്നുവെങ്കിൽ ഇത്തവണ അത് 'അരികിലുണ്ട് ആരിഫ്' എന്നാണ്. വോട്ട് അഭ്യർത്ഥിച്ച് അന്ന് പുറത്തിറങ്ങിയ ആരിഫിന്റെ പോസ്റ്ററിന് ദേശീയ തലത്തിൽ പുരസ്ക്കാരം ലഭിച്ചിരുന്നു.
ഇത്തവണയും പോസ്റ്റർ ലുക്കിൽ ഒരുപടി മുന്നിൽ തന്നെയാണ് ആരിഫ്. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയോജക മണ്ഡലങ്ങളിലെ ആദ്യഘട്ട പര്യടനം പൂർത്തിയായി. പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷമായിരുന്നു അമ്പലപ്പുഴ മണ്ഡലത്തിലെ പര്യടനം. റോഡ് ഷോയ്ക്ക് പുറമേ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുമെത്തി സിറ്റിംഗ് എം.പി.കൂടിയായ ആരിഫ് വോട്ടഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |