2024 റിലീസ് ആയി സൂപ്പർ ഹിറ്റ് ആയ ചിത്രമാണ് 'പ്രേമലു'. നസ്ലൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. കേരളത്തിൽ തരംഗമായ ചിത്രം ഇന്ന് തെലുങ്കിൽ റിലീസ് ചെയ്തിരുന്നു. ഇന്ന് രാവിലെത്തെ ഷോ കാണാൻ പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി എത്തിയിരുന്നു. ഇപ്പോഴിതാ 'പ്രേമലു' കണ്ട് അഭിപ്രായം അറിയിച്ചിരിക്കുകയാണ് രാജമൗലി. തന്റെ എക്സ് പേജിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
'കാർത്തികേയ തെലുങ്കിൽ പ്രേമലു കൊണ്ടുവന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഒത്തിരി ചിരിച്ചു. ഇപ്പോഴത്തെ മീം, യൗവന ഭാഷ മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് ട്രെയ്ലറിൽ റീനു എന്ന പെൺകുട്ടിയെ ഇഷ്ടമായി. സിനിമയിലെ സച്ചിൻ എന്ന പയ്യൻ പ്രിയങ്കരനാണ്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമായത് ആദിയെയാണ്. ജെ കെ ജസ്റ്റ് കിഡ്ഡിംഗ്' - രാജമൗലി കുറിച്ചു.
So glad Karthikeya did #Premalu in Telugu. It was a laugh riot throughout. The writer did a fab job in getting the meme/youth language perfectly right.I liked the girl, Reenu in the trailer itself. In the film even the boy Sachin is lovable. But my fav is Aadi..JK..Just Kidding😉
— rajamouli ss (@ssrajamouli) March 8, 2024
രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് ഹിറ്റ് കോമഡി പ്രണയ ചിത്രം പ്രേമലുവിന്റെ തെലുങ്ക് ഡബിംഗ് വിതരണത്തിന് എത്തിച്ചത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ ,ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |