SignIn
Kerala Kaumudi Online
Saturday, 27 April 2024 1.44 PM IST

പറന്നു പൊങ്ങുന്നതിനിടെ വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു, വിമാനത്താവളത്തില്‍ പിന്നീട് സംഭവിച്ചത്

flight

സാന്‍ ഫ്രാന്‍സിസ്‌കോ: പറന്നു പൊങ്ങിയ വിമാനത്തില്‍ നിന്ന് ടയര്‍ ഊരി തെറിച്ചു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിങ് 777 വിമാനത്തിന്റെ ടയറാണ് ഊരി തെറിച്ചത്.

തെറിച്ചു വീണ ടയര്‍ പതിച്ചത് വിമാനത്താവളത്തിന്റെ പാര്‍ക്കിങ്ങിലാണ്. ഇതോടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 249 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം.

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് താഴേക്ക് വീഴുകയായിരുന്നു. ജപ്പാനിലേക്ക് പോകുകയായിരുന്ന വിമാനം ഇതോടെ ലോസ്ആഞ്ചലസില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനം പറന്നുയരുന്നതിന് പിന്നാലെയാണ് ടയര്‍ താഴെ വീണത്. തകരാറോ എന്തെങ്കിലും പ്രശ്നമോ ബാധിക്കാത്ത സുരക്ഷിതമായ ലാന്റിങിനായി ആറ് ചക്രങ്ങളാണ് ബോയിങ് 777 വിമാനത്തിനുള്ളത്. അടുത്തകാലത്തായി നിരവധി ഗുണനിലവാര പ്രശ്നം ബോയിങ് നേരിട്ടിരുന്നു. ബോയിങ് 737 മാക്സിന്റെ വാതില്‍ അടുത്തിടെ യാത്രാമധ്യേ തകര്‍ന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, FLIGHT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.