SignIn
Kerala Kaumudi Online
Sunday, 28 April 2024 4.16 PM IST

അധികാരത്തിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണം: വെള്ളാപ്പള്ളി

logo

ചേർത്തല: അധികാര കേന്ദ്രങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള മുന്നേ​റ്റത്തിന് വനിതാ സംഘടനകൾ നേതൃത്വം നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനത്തോടനുബന്ധിച്ചു എസ്.എൻ ട്രസ്​റ്റിന്റേയും യോഗത്തിന്റേയും സ്ഥാപനങ്ങളിലെ വനിതാഅദ്ധ്യാപകരടേയും അനദ്ധ്യാപക ജീവനക്കാരുടെയും കലാ,കായിക,സാംസ്‌കാരിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള 'തരംഗ് 2024' ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്ന അദ്ദേഹം.

എസ്.എൻ ട്രസ്​റ്റ് ബോർഡ് അംഗം പ്രീതി നടേശൻ,യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം കൗൺസിലർ പി. സുന്ദരൻ, ശ്രീനാരായണ എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോ- ഓർഡിനേ​റ്റർ പി.വി.രജിമോൻ,സംസ്ഥാന ചെയർമാൻ ഡോ.എസ്.വിഷ്ണു, കൺവീനർ ഡോ.സുമേഷ്,സംസ്ഥാന സമിതി അംഗങ്ങളായ ഡോ.ഷീബ എസ്, ദിവ്യ,തങ്കം,സുദീപ്,ചേർത്തല എസ്.എൻ.കോളേജിലെ യൂണിറ്റ് അംഗങ്ങളായ ഡോ.ടി.പി. ബിന്ദു,എൻ.റിഷി എൻ,പി.ബി.ഷൈജ,ഡോ.അനിത ചന്ദ്രൻ,ഡോ.രമ്യ രമണൻ,ഡോ.രമ്യ ഹരിദാസ്,ഡോ.ഗോപകുമാർ രാമകൃഷ്ണൻ, ഡോ.മനു രമാകാന്ത് എന്നിവർ പങ്കെടുത്തു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPPALI NADESHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.