SignIn
Kerala Kaumudi Online
Saturday, 27 April 2024 5.52 PM IST

ക്ഷേത്രോത്സവത്തിനിടെ ഓട്ടോ ഡ്രൈവർമാർ തമ്മിൽ വാക്കേറ്റം; 22കാരനെ കുത്തിക്കൊന്നു

jithu

ഇടുക്കി: ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി രാജൻ പിടിയിലായിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഉത്സവവുമായി ബന്ധപ്പെട്ട് മേളത്തിനെത്തിയതായിരുന്നു ജിത്തു. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറും കൂടിയാണ്. രാജനും ഓട്ടോറിക്ഷാ ഡ്രൈവറാണ്. മേളം നടക്കുന്നതിനിടെ ആദ്യഘട്ടത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ശേഷം ആളുകൾ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. സ്ഥലത്ത് നിന്ന് പോയ രാജൻ കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തി വീണ്ടും ജിത്തുവുമായി തർക്കിക്കുകയും ഒടുവിൽ കുത്തുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, STABBED, AUTO DRIVERS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.