ബംഗളൂരു: വന്ദേ സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബി.ഇ.എം.എൽ നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ വയർലെസ് നിയന്ത്രണ സംവിധാനമടക്കമുള്ളവയുണ്ടാകും. ആദ്യ വന്ദേഭാരത് എക്സ്പ്രസ് സ്ലീപ്പർ പ്രോട്ടോടൈപ്പിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും ഉടൻ സർവീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 160 കി.മീ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ യാത്രാസമയം ഗണ്യമായി കുറയ്ക്കും. ആദ്യ പ്രോട്ടോടൈപ്പ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ 11 എ സി 3 ടയർ കോച്ചുകളും 4 എ സി 2 ടയർ കോച്ചുകളും ഒരു എ സി ഒന്നാം കോച്ചുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |