തിരുവനന്തപുരം: ചന്ദ്രപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിൽ റമദാൻ മാസപ്പിറവി സംബന്ധിച്ച തീരുമാനം എടുക്കുന്നതിനു വിവിധ ജമാഅത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും 11ന് വൈകിട്ട് 6.30ന് പാളയം ജുമാ മസ്ജിദിൽ യോഗം ചേരുകയും, സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവി കാണുന്നവർ 0471 2475924, 9605561702, 9847142383 എന്നീ നമ്പരുകളിൽ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |