റിയാദ് : സൗദി അറേബ്യയിൽ മാസപ്പിറവി കണ്ട പശ്ചാത്തലത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റംസാൻ വ്രതം ആരംഭിക്കും. യു.എ.ഇ, ഖത്തർ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച വ്രതം ആരംഭിക്കുന്നത്. സൗദിയിൽ മാസപ്പിറവി കണ്ടതായി സുപ്രീം കൗൺസിൽ അറിയിച്ചിരുന്നു.
ശഅബാൻ 30 പൂർത്തിയാക്കി ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലയത്തിന് കീഴിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിന് സംവിധാനമൊരുക്കിയിരുന്നു. റംസാൻ വ്രതാരംഭത്തിവ് മുന്നോടിയായി ഗൾഫ് രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വിശ്വാസികള്‍ക്ക് റംസാന് ആശംസകള്‍ നേര്‍ന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |