ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (ബിഎസ്‌ഇ) ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 'കോമ്രേഡ് പിണറായി വിജയൻ' എന്ന ഇ മെയിലിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നതെന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
കെട്ടിടത്തിൽ സ്‌ഫോടക വസ്‌തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നതായി റിപ്പോർട്ടിലുണ്ട്. സന്ദേശം ലഭിച്ചയുടൻ തന്നെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, സംശയാസ്‌പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |