പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസൺ ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ അവതാരകാനായെത്തി പ്രൗഡ ഗംഭീരമായ ചടങ്ങളുകളോടെയാണ് ഷോ ആരംഭിച്ചത്. രണ്ട് കോമണേഴ്സ് ഉൾപ്പടെ 19 മത്സരാർത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. വലിയ സെലിബ്രിറ്റികളൊന്നും ഇത്തവണ ഇല്ലെങ്കിലും ടെലിവിഷനിലൂടെ സുപരിചിതരായവർ ഈ സീസണിൽ എത്തുന്നുണ്ട്.
ശരണ്യ ആനന്ദ്, ശ്രുതി കൃഷ്ണ, ജാന്മണി, ശ്രീരേഖ, അപ്സര, നോറ മുസ്‌കാൻ, അൻസിബ, ജിന്റോ, യമുന റാണി, ഋഷി എസ് കുമാർ, സിജോ ടോക്സ്, ഗബ്രി ജോസ്, അർജുൻ ശ്യാം, സുരേഷ് മേനോൻ എന്നിവരും കോമണേഴ്സ് വിഭാഗത്തിൽ കൊച്ചി സ്വദേശി റസ്മിൻ ഭായി, നിഷാന എന്നിവരുമാണ് ഇത്തവണത്തെ മത്സരാർത്ഥികൾ. ആവേശകരമായ മത്സരം പ്രതീക്ഷിക്കുന്ന പ്രേക്ഷകർ ബിഗ് ബോസിന്റെ ആദ്യ പ്രമോ കണ്ട് ഞെട്ടിയിരിക്കുകയാണ്.
ആദ്യ ദിനം തന്നെ മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിനുള്ളിൽ വച്ച് നടക്കുന്ന അടിയുടെ വീഡിയോയാണ് പുറത്തുവരുന്നത്. ഈ സീസണിലെ ആദ്യ ക്യാപ്റ്റൻസി ടാസ്‌ക് നടക്കുന്നതിനിടെയാണ് ചില മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. റോക്കി അസി, രതീഷ്, ജാസ്മിൻ ജാഫർ എന്നിവർ തമ്മിലാണ് ആദ്യ ദിനം തന്നെ ഏറ്റുമുട്ടിയത്. അടിക്കെടാ..എന്നെ തല്ലുമോ..തല്ലട തല്ലട എന്നിങ്ങനെയുള്ള വെല്ലുവിളികളും വീഡിയോയിൽ കാണാം. എന്താണ് ശരിക്കും സംഭവിച്ചതെന്ന് വ്യക്തമാകണമെങ്കിൽ ഇന്ന് രാത്രിയുള്ള എപ്പിസോഡ് പുറത്തുവരണം.
ആദ്യ പ്രമോ പുറത്തുവന്നതോടെ പ്രേക്ഷകരും ത്രില്ലിലാണ്. 'ആദ്യ ദിനം തന്നെ അടി തുടങ്ങിയോ. ഇനി അടിയുടെ പൂരം' എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യേക്ഷപ്പെടുന്നുണ്ട്. 'ഇതാണ് നമ്മൾ ഉദ്ദേശിച്ചത് ഇതാണ് നമ്മുക്കും വേണ്ടത്... ? അല്ലാതെ കഴിഞ്ഞ് സീസൺ പോലെ ഉറക്കം തൂങ്ങിയവർ അല്ല നമ്മുക്ക് വേണ്ടത്... കളർ അടിച്ച് ചെക്കനെ കാണുമ്പോൾ സീസൺ 3യിലെ സായി വിഷ്ണുവിനെ ഓർമ്മ വന്ന്..എന്തായാലും സീസൺ അടിപൊളി ആവട്ടെ'- എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |