കൊച്ചി: പ്രമുഖ തെലുങ്ക് സംവിധായകനും നടനുമായ സൂര്യകിരൺ (51) നിര്യാതനായി. മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബ്രഹ്മണി രാധാ സുരേഷ് എന്നാണ് യഥാർത്ഥ പേര്.
1978ൽ 'സ്നേഹിക്കാൻ ഒരു പെണ്ണ്" എന്ന മലയാളം സിനിമയിലൂടെ മാസ്റ്റർ സുരേഷ് എന്ന പേരിൽ ബാലതാരമായാണ് സിനിമയിലെത്തിയത്. 'മൈഡിയർ കുട്ടിച്ചാത്തനി"ലും വേഷമിട്ടു. ഇരുനൂറോളം സിനിമകളിൽ അഭിനയിച്ചു.
2003ലാണ് സത്യം എന്ന തെലുങ്കു ചിത്രത്തിലൂടെ സംവിധായകനായത്. ധന 51, രഞ്ജുഭായ്, ചാപ്റ്റർ 6 എന്നിവയാണ് പ്രധാന ചിത്രങ്ങൾ. അരസി എന്ന അവസാന ചിത്രത്തിന്റെ റിലീസിംഗിന് മുമ്പാണ് മരണം. നിരവധി ടെലിവിഷൻ സീരിയലുകളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ചെന്നൈയിലായിരുന്നു താമസം.
നടി കാവേരിയുമായുള്ള ദാമ്പത്യം പിരിഞ്ഞശേഷം സിനിമാരംഗത്തു നിന്ന് കുറേക്കാലം വിട്ടുനിൽക്കുകയായിരുന്നു. നടി സുജിത സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |