SignIn
Kerala Kaumudi Online
Saturday, 27 April 2024 7.32 PM IST

മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ പ്രശസ്തനായ മാസ്റ്റർ സുരേഷ്,​ സംവിധായകൻ സൂര്യകിരൺ അന്തരിച്ചു

kk

ചെന്നൈ : ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ പ്രശസ്തനായ മാസ്റ്റർ സുരേഷ് എന്ന സൂര്യകിരൺ (48)​ അന്തരിച്ചു,​ തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണ്. മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1980 കളിൽ മലയാളം,​ തമിഴ് ,​ തെലുങ്ക്,​ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ തിരക്കേറിയ ബാലതാരമായിരുന്നു. രജനികാന്ത്,​ കമൽഹാസൻ,​ വിജയകാന്ത്,​ അമിതാഭ് ബച്ചൻ എന്നിവരുടെ ചിത്രങ്ങളിലൂടെ പ്രശസ്തനായി.

പിൽക്കാലത്ത് സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായി. 2003ൽ ആദ്യചിത്രം സംവിധാനം ചെയ്തു. തുടർന്ന് തെലുങ്കിൽ സത്യം അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. അരിസി എന്ന ചിത്രം റിലീസിന് ഒരുങ്ങവെയാണ് അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. പ്രശസ്ത ടെലിവിഷൻ താരം സുചിത്ര സഹോദരിയാണ്. നടി കാവേരിയെ വിവാഹം കഴിച്ചെങ്കിലും ഇവർ പിന്നീട് വിവാഹമോചിതരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MASTER SURESH, SURYAKIRAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.