SignIn
Kerala Kaumudi Online
Sunday, 28 April 2024 8.31 PM IST

ക്ഷീരസംഘങ്ങൾക്കും കർഷകർക്കുമുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

s

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്റെ കീഴിലെ മികച്ച ക്ഷീര സംഘങ്ങൾക്കും കർഷകർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു.

മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു. കന്നുകാലികൾക്കുള്ള വേനൽക്കാല ഇൻഷ്വറൻസ് പദ്ധതിയുടെയും ഉദ്ഘാടനവും നടന്നു.

ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഉച്ചക്കടയാണ് മേഖലാ യൂണിയനിലെ മികച്ച ക്ഷീരസംഘം. ജില്ലാതലത്തിൽ കൊട്ടറ (കൊല്ലം), വള്ളികുന്നം (ആലപ്പുഴ), വെച്ചുച്ചിറ (പത്തനംതിട്ട) എന്നിവയാണ് മികച്ച സംഘങ്ങൾ.മികച്ച ക്ഷീര കർഷകനുള്ള പുരസ്‌കാരത്തിന് ഉച്ചക്കട സംഘത്തിലെ സജു ജെ.എസ് അർഹനായി. ജില്ലാതലത്തിൽ വി.ജെ.അഭിലാഷ് (ഇളംകുളം നടക്കൽ, കൊല്ലം), ഷിഹാബുദീൻ (കണ്ണനാകുഴി, ആലപ്പുഴ), ലിറ്റി ബിനോയി (വെച്ചുച്ചിറ, പത്തനംതിട്ട) എന്നിവർ പുരസ്‌കാരം നേടി.
മികച്ച ക്ഷീര കർഷകയായി ആലപ്പുഴ വള്ളിക്കുന്നം ക്ഷീരസംഘത്തിലെ വൽസലയും യുവ ക്ഷീര കർഷകയായി തിരുവനന്തപുരം കല്ലിയൂർ സംഘത്തിലെ റീത്താ വിജയനും തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോട്ടയ്ക്കകം ആണ് മികച്ച ഗുണനിലവാരമുള്ള പാൽ നൽകുന്ന സംഘം. ജില്ലാതലത്തിൽ പള്ളിമൺ (കൊല്ലം), താമരക്കുളം ഈസ്റ്റ് (ആലപ്പുഴ), ഓതറ ഈസ്റ്റ് (പത്തനംതിട്ട) എന്നീ സംഘങ്ങളും പുരസ്‌കാരം നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PURASKARAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.