കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വാളൂർ സ്വദേശി അനുവെന്ന യുവതിയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിൽ നിന്ന് പോയ അനുവിനെ പിന്നീട് കാണാതാവുകയായിരുന്നു.
അനുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ വൈകിട്ടോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇന്നലെതന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇന്നുരാവിലെ പതിനൊന്ന് മണിക്കാണ് അർദ്ധനഗ്നയായ നിലയിൽ മൃതദേഹം പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിൽ കണ്ടെത്തിയത്.
കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ആർ ഡി ഒ എത്തിയതിനുശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |