ചേർത്തല: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് സബ് ഓഫീസിന്റെ പരിധിയിലെ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം കുടിശിക വരുത്താതെ അടയ്ക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് നടത്തും. 13ന് 1,2,3,4,5,20,21,22 വാർഡുകൾക്ക് അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് സ്കൂൾ പഴയ കെട്ടിടത്തിലും 14ന് 16,17,18,19 വാർഡുകാർക്ക് അർത്തുങ്കൽ ഫാമിലി ഹെൽത്ത് സെന്ററിലും 15ന് 6,7,8,9,10,11,12,13,14,15 വാർഡുകാർക്ക് ചേർത്തല തെക്ക് പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിലും ക്യാമ്പ് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |