SignIn
Kerala Kaumudi Online
Saturday, 27 April 2024 4.59 PM IST

ലോകകപ്പിൽ വിരാടിനെ വേണ്ടേ ?

virat

ട്വന്റി-20 ലോകകപ്പിൽ നിന്ന് വിരാട് കൊഹ്‌ലിയെ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ

മുംബയ് : ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കൊഹ്‌ലിയെ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ. ട്വന്റി-20യിലെ വിരാടിന്റെ ബാറ്റിംഗ് ശൈലി വിൻഡീസിലെ പിച്ചുകൾക്ക് യോജിക്കുന്നതല്ലെന്നും യുവതാരങ്ങൾക്കായി വഴിമാറിക്കൊടുക്കണമെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ വിരാടിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.

2022ലെ ട്വന്റി-20 ലോകകപ്പിൽ ഗംഭീരപ്രകടനമാണ് വിരാട് കാഴ്ചവച്ചിരുന്നത്. അതിനുശേഷം ഈ ഫോർമാറ്റിൽ നിന്ന് വിട്ടുനിന്ന വിരാട് ഈ ഫോർമാറ്റിൽ ഈ ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെ രണ്ട് മത്സരങ്ങൾ കളിച്ചിരുന്നുവെങ്കിലും 29 റൺസ് മാത്രമാണ് നേടാനായത്. അതേസമയം ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പിനുള്ള ടീം സെലക്ഷനെന്ന് ബി.സി.സി.ഐയും സെലക്ടർമാരും പറഞ്ഞിരുന്നു. ഐ.പി.എല്ലിൽ ആർ.സി.ബിക്ക് വേണ്ടി കളിക്കാനൊരുങ്ങുകയാണ് വിരാട്. ഈ അവസരത്തിൽ വിരാടിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കുമെന്നുള്ള റിപ്പോർട്ടുകൾ അസംബന്ധമാണെന്നും ശ്രുതിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.