SignIn
Kerala Kaumudi Online
Saturday, 27 April 2024 6.14 PM IST

തമിഴ് സിനിമയെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയിൽ കൊണ്ടിടും; പ്രതികരിച്ച് സുരേഷ് കുമാർ

suresh-kumar

സൂപ്പർഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെതിരെ തമിഴ് - മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ നടത്തിയ അധിക്ഷേപകരമായ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ.

ജയമോഹന്റെ വിമർശനം സംഘപരിവാറിന്റെ തലയിൽ വയ്‌ക്കേണ്ടെന്നും സംഘപരിവാറിന്റെ അഭിപ്രായമല്ല അയാൾ പറഞ്ഞതെന്നും സുരേഷ് കുമാർ പ്രതികരിച്ചു. ഒന്നോ രണ്ടോ മലയാള സിനിമകൾ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിലയിരുത്താൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ് സിനിമയെക്കുറിച്ച് ജയമോഹൻ ഇങ്ങനെ പറയുമോയെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു. തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്ന് പറഞ്ഞാൽ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയിൽ കൊണ്ടിടുമെന്നും സുരേഷ്‌കുമാർ കൂട്ടിച്ചേർത്തു.


'മഞ്ഞുമ്മൽ ബോയ്‌സ് കുടികാര പൊറുക്കികളിൻ കൂത്താട്ടം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ജയമോഹന്റെ ബ്ളോഗാണ് വിവാദമായത്. മഞ്ഞുമ്മൽ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും പല മലയാള സിനിമകളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്‌‌‌കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹൻ ആരോപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JEYMOHAN, SURESHKUMAR, MANJMMALBOYS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.