തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്റെ വിദ്യാർത്ഥികൾക്കായുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വ'ത്തിലേക്ക് 31 വരെ അപേക്ഷിക്കാം. പിതാവോ മാതാവോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിൽപ്പെട്ടതുമായ സർക്കാർ/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. സ്ഥാപന മേധാവി മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്ര്- http://kssm.ikm.in ടോൾഫ്രീ നമ്പർ 1800-120-1001
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |