SignIn
Kerala Kaumudi Online
Sunday, 28 April 2024 11.20 AM IST

ഐ.എച്ച്.ആർ.ഡി ഇ-ജേർണൽ പ്രസിദ്ധീകരിച്ചു

n

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ ഇന്റർനാഷണൽ ജേർണൽ ഒഫ് സയൻസ്, ടെക്നോളജി, ആൻഡ് ഇന്നൊവേഷൻസിന്റെ(ഐ.ജെ.എസ്.ടി.ഐ) ആദ്യ പ്രതി, മന്ത്രി ഡോ.ആർ.ബിന്ദു, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ ഡൊ.സൻജയ് ബെഹാരിക്കു നൽകി പ്രകാശനം ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഐ.എച്ച്.ആർ.ഡി. തുടക്കമിടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഐ.എം.ജി. ഹാളിൽ നടന്ന ചടങ്ങിൽ, ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ.ചന്ദ്രഭാസ് നാരായണ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ഉപാദ്ധ്യക്ഷൻ ഡോ.രാജൻ ഗുരുക്കൾ,ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ഇൻ ചീഫും, ഐ.എച്ച്.ആർ.ഡി. കോളേജ് ഒഫ് എൻജിനീയറിംഗ് പ്രിൻസിപ്പാളുമായ ഡോ.എം.വി.രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാസികാപ്രകാശനത്തിനു മുന്നോടിയായി നടന്ന പാനൽ ചർച്ചയ്ക്ക് കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് കംപ്യൂട്ടർ ബയോളജി ആൻഡ് ബയോ ഇൻഫോർമാറ്റിക്സ് മുൻ മേധാവി, ഡോ.അച്യുത് ശങ്കർ.എസ്.നായർ നേതൃത്വം നൽകി. ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിലിലെ ശാസ്ത്രജ്ഞൻ ഡോ.അജിത് പ്രഭു.വി., കേരള സാങ്കേതിക സർവകലാശാലായുടെ ഗവേഷണ ഡീ, ഡോ.ഷാലിജ്.പി.ആർ., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഡീനും പ്രൊഫസറുമായ ഡോ.ബി.എസ്.മനോജ്, ടെക്നോപാർക്ക് കമ്പനിയായ ക്വസ്റ്റ് ഗോബലിന്റെ ജനറൽ മാനേജർ ഉണ്ണി ശങ്കർ എന്നിവർ പങ്കെടുത്തു. ഈ വർഷം, ഡോക്ടറേറ്റ് ബിരുദം നേടിയ ഐ.എച്ച്.ആർ.ഡി ജീവനക്കാരെ ആദരിച്ചു. ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ.വി.എ.അരുൺ കുമാർ, മാനേജിംഗ് എഡിറ്റർ ഡോ.എം.വി.രാജേഷ്, ഡോ.അച്യുത്ശങ്കർ എസ്. നായർ, പ്രൊഫ.ജ്യോതി ജോൺ,ഡോ.കെ.ആർ.സുരേഷ് നായർ എന്നിവർ കൺസൾട്ടിംഗ് എഡിറ്റർമാരും ഡോ.ബിജോയ്.എ.ജോസ്, ഡോ.ദീപക് പത്മനാഭൻ എന്നിവർ അസോസിയേറ്റ് എഡിറ്റർമാരുമായിരിയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IHRD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.