തിരുവനന്തപുരം: ഇക്കൊല്ലം മുതൽ ഓൺലൈനാവുന്ന എൻജിനിയറിംഗ്, ബി.ഫാം പ്രവേശന പരീക്ഷാനടത്തിപ്പിനായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ നിയോഗിച്ചു. സർക്കാർ, സർക്കാർ നിയന്ത്രിത എൻജിനിയറിംഗ് കോളേജുകളിലെയും പോളിടെക്നിക്ക്, ഐ.ടി.ഐ എന്നിവിടങ്ങളിലെയും കമ്പ്യൂട്ടർ അദ്ധ്യാപകരായിരിക്കും ചീഫ് സൂപ്രണ്ട്. സി-ഡിറ്റിലെ ഉദ്യോഗസ്ഥരായിരിക്കും സോഫ്റ്റ്വെയർ സപ്പോർട്ട് പേഴ്സണലുകളായി പ്രവർത്തിക്കുക. അസി. പ്രൊഫസർ റാങ്കിൽ കുറയാത്ത കോളേജ് അദ്ധ്യാപകർ നിരീക്ഷകരായിരിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എൻട്രൻസ് പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരെയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടത്. പരീക്ഷാ ചുമതലയുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |