SignIn
Kerala Kaumudi Online
Saturday, 27 April 2024 12.27 PM IST

ഡോ. വി.കെ. വിജയൻ രണ്ടാമതും ഗുരുവായൂർ ദേവസ്വം ചെയർമാൻ

news-photo-
ഡോ: വി.കെ.വിജയന് ദേവസ്വം കമ്മീഷണർ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാനായി രണ്ടാം തവണയും ഡോ.വി.കെ.വിജയൻ ചുമതലയേറ്റു. ഡോ.വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന് ഡോ:വി.കെ.വിജയനും കെ.പി.വിശ്വനാഥനും ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇരുവരും ഭരണ സമിതി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ അദ്ധ്യക്ഷനായി. ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം കമ്മിഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഭരണസമിതി യോഗം ചെയർമാനായി ഡോ.വി.കെ.വിജയനെ തെരഞ്ഞെടുത്തു. എം.എൽ.എമാരായ മുരളി പെരുനെല്ലി, എൻ.കെ.അക്ബർ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കാനെത്തി. ഡോ.വി.കെ.വിജയൻ തൃശൂർ കേരളവർമ്മ കോളേജിലെ റിട്ട.സംസ്‌കൃതം പ്രൊഫസറാണ്. ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റ കെ.പി.വിശ്വനാഥൻ പറവൂർ മൂത്തകുന്നം സ്വദേശിയാണ്. സി.പി.ഐ പറവൂർ മണ്ഡലം സെക്രട്ടറിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.