SignIn
Kerala Kaumudi Online
Saturday, 27 April 2024 4.47 PM IST

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്,​ കുടിശിക നിവാരണം മാർച്ച് 30ന് അവസാനിക്കും

coir

വൈക്കം : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശിക നിവാരണം മാർച്ച് 30ന് അവസാനിക്കും. സംസ്ഥാന സർക്കാർ കയർ തൊഴിലാളികൾക്കായി നൽകി വരുന്ന വിവിധ ധനസഹായങ്ങളും ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും തടസമില്ലാതെ ലഭിക്കുന്നതിന് തൊഴിലാളികൾ കുടിശികയില്ലാതെ അംഗത്വം പുതുക്കണം. അഞ്ചുവർഷം വരെ കുടിശികയുള്ള തൊഴിലാളികൾക്ക് കുടിശിക അടച്ച് അംഗത്വം പുതുക്കുന്നതിന് ഈ മാസം 30 വരെ അവസരം ഉണ്ടായിരിക്കും. ബോർഡിൽ കമ്പ്യൂട്ടറൈസേഷൻ നടപടികൾ പൂർത്തീകരിച്ചതിന്റെ ഭാഗമായി സോഫ്​റ്റ് വെയറിൽ ചേർത്തിരിക്കുന്ന ആധാർ, ബാങ്ക് അക്കൗണ്ട്, ഫോൺ നമ്പർ എന്നിവ വേരിഫൈ ചെയ്ത് ഉറപ്പു വരുത്തേണ്ടതുണ്ട്. വിഹിതം ഓൺലൈനായി (അക്ഷയ വഴിയും ) സ്വീകരിക്കുന്നതിനുള്ള നടപടികൾക്കും, അംഗത്വവുമായി ബന്ധിപ്പിക്കാത്തവർ ബന്ധിപ്പിക്കുന്നതിനും കുടിശിക അടക്കുന്നതിനും പുതിയ അംഗത്വമെടുക്കുന്നതിനും 2023-24, 2024-25 വർഷത്തെ വിഹിതം അടക്കുന്നതിനും എല്ലാ പ്രവർത്തി ദിവസവും ബോർഡിന്റെ വൈക്കം സബ് ഓഫീസിൽ സൗകര്യം ഉണ്ടായിരിക്കുമെന്ന് സബ് ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.