SignIn
Kerala Kaumudi Online
Saturday, 27 April 2024 3.07 PM IST

പൊലീസിന് ലഭിച്ച പെട്ടിയിൽ ഉണ്ടായിരുന്നത് റിപ്പർ കൊലപ്പെടുത്തിയ സ്ത്രീയുടെ ശരീരഭാഗം,​ 136 വർഷത്തിന് ശേഷം സീരിയൽ കില്ലറെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്

ff

1880കളുടെ അവസാനത്തിൽ ലണ്ടൻ നഗരത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിറുത്തിയ സീരിയൽ കില്ലറായിരുന്നു ' ജാക്ക് ദ റിപ്പർ ". കിഴക്കൻ ലണ്ടനിൽ റിപ്പറിനായുള്ള തിരച്ചിൽ നടക്കുന്നതിനിടെ 1888ൽ പൊലീസിന് റിപ്പർ ഒരു ബോക്സ് അയച്ചു കൊടുത്തു. റിപ്പറിന്റെ കൈകളാൽ കൊല്ലപ്പെട്ട ഏതോ ഒരു സ്ത്രീയുടെ വൃക്കയുടെ ഭാഗമായിരുന്നു അതിനുള്ളിൽ ' ഫ്രം ഹെൽ ( നരകത്തിൽ നിന്ന് ) " എന്ന തലക്കെട്ടോട് കൂടിയ ഒരു കത്തും അതിനൊപ്പമുണ്ടായിരുന്നു. റിപ്പറിന്റെ കത്തിന്റെ ഫോട്ടോ അന്ന് എടുത്തിരുന്നു. എന്നാൽ, യഥാർത്ഥ കത്തും ബോക്സും പിന്നീട് എവിടെയോ അപ്രത്യക്ഷമായി. ഇതുവരെ ആരാണെന്ന് കണ്ടെത്തിയിട്ടില്ലാത്ത റിപ്പർ എന്ന കൊലയാളിയെ സംബന്ധിച്ച നിർണായക വിവരങ്ങൾ അടങ്ങിയ കത്തായിരുന്നു അത്.

ജാക്ക് ദി റിപ്പറിനെക്കുറിച്ചുള്ള ഒരു പൊലീസ് ഫയൽ 136 വർഷത്തിന് ശേഷം ഈ കേസിന്റെ അന്വേഷണ സംഘത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥന്റെ പിൻതലമുറക്കാർ പുറത്തുവിട്ടിരിക്കുകയാണ് മെട്രോപൊളിറ്റൻ പൊലീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഇൻസ്പെക്ടർ ജോസഫ് ഹെൻറി ഹെൽസണിന്റെ ചെറുമകൻ ആണ് നിർണായക വിവരങ്ങൾ അടങ്ങിയ ഫയൽ സൂക്ഷിച്ചിരുന്നത്.

ഹെൽസൺ കുടുംബത്തിലെ നാല് തലമുറകളിലൂടെ കൈമാറി വന്നതാണ്ഈ രേഖകൾ. കൊലയാളിയുടെ ആദ്യകാല ഇരയായ മൈക്കൽ ഓസ്ട്രോഗിൻ്റെ രണ്ട് ചിത്രങ്ങളും 'സൗസി ജാക്ക്' പോസ്റ്റ്കാർഡിൻ്റെ നിലവിലുള്ള ഒരേയൊരു പകർപ്പും രേഖകളിൽ ഉൾപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ വഴി തെറ്റിക്കാൻ റിപ്പർ അയച്ചതാണ് ഈ ചിത്രങ്ങൾ എന്ന് കരുതപ്പെടുന്നു. റഷ്യൻ കുടിയേറ്റക്കാരനും ചെറിയ ചെറിയ മോഷണങ്ങൾ ചെയ്ത് കഴിഞ്ഞിരുന്ന മൈക്കൽ ഓസ്ട്രോഗ് പിന്നീട് ഫ്രഞ്ച് ജയിലിലെ മാനസികാരാഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ജാക്ക് റിപ്പർ ചെയ്ത കൊലപാതകങ്ങൾ നടക്കുമ്പോൾ ഓസ്ട്രോഗ് മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നുവെന്ന് അന്വേഷണ സമയത്ത് തന്നെ തെളിഞ്ഞിരുന്നു.

ആർക്കൈവിൽ 'ഡിയർ ബോസ്' എന്ന കത്തിൻ്റെ ഒരു പകർപ്പും ഉണ്ട്. 'ജാക്ക് ദി റിപ്പർ' എന്ന് ഒപ്പിട്ടതാണ് കൊലപാതകി പൊലീസിന് അയച്ച കുറിപ്പാണിത്. കൊലപാതകിയുടെ പേര് ആദ്യമായി പരാമർശിക്കപ്പെട്ടത് ഈ കത്തിലാണ്. പരാമർശിക്കപ്പെട്ടു. തന്റെ കത്തി ഇപ്പോഴും നല്ല മൂർച്ചയുള്ളതാണെന്ന മുന്നറിയിപ്പും കത്തിലുണ്ട്. കൈയക്ഷരം ആരെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ പൊലീസ് നിരവധി പകർപ്പുകൾ പ്രസിദ്ധീകരിച്ചതിനാൽ കത്തിന്റെ ഈ പകർപ്പ് ഒരു പത്രത്തിൽ നിന്നുള്ള ചിത്രം ആണെന്നും കരുതുന്നു.റിപ്പർ കൊലപ്പെടുത്തിയ മേരി ആൻ നിക്കോൾസിൻ്റെ മൃതദേഹത്തിൻ്റെ ഒരു ഭീകരമായ ഫോട്ടോയും ഇതിനൊപ്പം ഉണ്ട്,

ഏകദേശം 10,000 പൗണ്ട് വിലമതിക്കുന്ന ആർക്കൈവ് ഹെൽസണിന്റെ ചെറുമകൻ വിറ്റൺ ആൻഡ് ലെയിംഗാണ് ലേലത്തിൽ വച്ചത്. കുറ്റകൃത്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട വസ്തുക്കൾ വളരെ അപൂർവമായി മാത്രമേ വില്പനയ്ക്ക് വയ്ക്കാറുള്ളൂ. മാർച്ച് 22നാണ് ലേലം നടക്കുന്നത്. 6 വർഷത്തെ സേവനത്തിന് ശേഷം 1895-ൽ പൊലീസിൽ നിന്ന് വിരമിച്ച ഹെൽസൺ റെയിൽവേയിൽ ജോലി ലഭിച്ച് തൻ്റെ ജന്മനാടായ ഡെവോണിലേക്ക് മടങ്ങുകയായിരുന്നു. 1920ൽ 75ാം വയസ്സിൽ അദ്ദേഹം മരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, JACK TH E RIPPER, KAUTHUKAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.