SignIn
Kerala Kaumudi Online
Saturday, 27 April 2024 4.39 PM IST

പ്രവാസികളേ, 22 ലക്ഷം രൂപ ചുമ്മാ അടിച്ചെടുക്കണോ? മിക്കവരും സാധാരണയായി ചെയ്യുന്ന കാര്യം ഒന്ന് മോടിപിടിപ്പിച്ചാൽ മാത്രം മതി

uae

അബുദാബി: പുണ്യമാസത്തിൽ പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾക്ക് കണ്ണഞ്ചിപ്പിക്കും സമ്മാനപ്രഖ്യാപനവുമായി സർക്കാർ. പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തി 'ദുബായിലെ മികച്ച ഹോംഗ്രൗൺ പ്രൊഡക്‌സ്' മത്സരത്തിൽ പങ്കെടുത്ത് ഒരു ലക്ഷം ദിർഹം (2,258,348.27 രൂപ) അടിച്ചെടുക്കാം. ലഭ്യമായ സ്ഥലങ്ങളിൽ പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തി സ്വയം പര്യാപ്തത കൈവരിക്കുക, വരുമാനം വർദ്ധിപ്പിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ദുബായിലെ റെസിഡൻഷ്യൽ മേഖലകളിൽ താമസിക്കുന്നവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്ക് പങ്കെടുക്കാനാവില്ല. മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്കാണ് ഒരു ലക്ഷം ദി‌ർഹം സമ്മാനമായി ലഭിക്കുക. ഇതിൽ ഒന്നാം സ്ഥാനക്കാരന് 50,000 ദി‌ർഹവും (1,129,514.87 രൂപ), രണ്ടാം സ്ഥാനക്കാരന് 30,000 ദി‌ർഹവും (6,77,477.25 രൂപ), മൂന്നാം സ്ഥാനക്കാരന് 20,000 ദിർഹവും (4,51,651.50 രൂപ) ആണ് സമ്മാനമായി ലഭിക്കുക.

സമ്മാനത്തിനഹർമാകുന്ന തോട്ടത്തിന് മുന്നിലായി മുനിസിപ്പാലിറ്റി അധികൃതർ ഒരു മെഡലും സ്ഥാപിക്കും. വരുന്ന മേയിലായിരിക്കും ജേതാക്കളെ പ്രഖ്യാപിക്കുക. ദേശീയ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾക്കും ദുബായ് ഭക്ഷ്യസുരക്ഷാ നയങ്ങൾക്കും പിന്തുണ നൽകുന്നതാണ് പദ്ധതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി കൃഷിവകുപ്പ് ഡയറക്‌ടർ മുഹമ്മദ് അബ്‌ദുൾ റഹ്മാൻ അൽ-അവാധി പറഞ്ഞു.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://dm.gov.ae എന്ന ലിങ്കിൽ വ്യക്തിവിവരങ്ങൾ, സ്ഥലത്തിന്റെ നമ്പർ, തോട്ടത്തിന്റെ ലൊക്കേഷൻ തുടങ്ങിയവ നൽകി രജിസ്റ്റർ ചെയ്യണം. കൃഷി ചെയ്ത പഴങ്ങളുടെയും പച്ചക്കറികളുടെയും വിവരങ്ങൾ, കൃഷിരീതികൾ, തോട്ടത്തിന്റെ ചിത്രം എന്നിവയും നൽകണം.

വാടകയ്ക്ക് താമസിക്കുന്നവർ ആയാലും സ്വന്തമായി വസ്‌തുവുള്ളവരായാലും തോട്ടം സ്വന്തമായി ഉള്ളവർക്ക് മത്സരത്തിൽ രജിസ്റ്റർ ചെയ്യാം. എന്നാൽ കൃഷിഭൂമി സ്വന്തമായുള്ളവർ, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ, മറ്റ് ഉപസമിതികളിലെ അംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാനാവില്ല.

കൃഷിക്കായി ഉപയോഗിച്ച വളങ്ങൾ, കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സസ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത്, മാലിന്യ നിർമാർജനം, കാർഷിക മാലിന്യങ്ങളുടെ പുനരുപയോഗം, വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം, അധുനിക കൃഷി സംവിധാനങ്ങളുടെ ഉപയോഗം, സുരക്ഷ, വൃത്തി തുടങ്ങിയവയും ജേതാവിനെ നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, EXPATS, COMPETITION, AGRICULTURE, GARDENING, ONE LAKH DIRHAM, DUBAIS BEST HOMEGROWN PRODUCE COMPETITION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.