കേച്ചേരി: ഡി.വൈ.എഫ്.ഐ നേതാവിനെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കേച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലാണ് സംഭവം. ഡി.വൈ.എഫ്.ഐ കേച്ചേരി മേഖല പ്രസിഡന്റ് മണലി മൂളിപ്പറമ്പിൽ വീട്ടിൽ പരേതനായ ഭരതന്റെ മകൻ സുജിത്ത് (28) ആണ് മരിച്ചത്. സുഹൃത്തിനോട് പാർട്ടി ഓഫീസിലെത്താൻ സുജിത്ത് വാട്സാപ്പ് സന്ദേശം നൽകിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇത്. സുഹൃത്തുക്കൾ എത്തിയപ്പോഴേക്കും ഓഫീസിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സുജിത്തിനെ കാണുകയായിരുന്നു.
ഓഫീസിൽ ആരുമില്ലാത്ത സമയത്ത് കൈയിൽ കയറുമായി സുജിത്ത് ബൈക്കിൽ ഇവിടെയെത്തിയെന്നാണ് സൂചന. സുജിത്തിനെ ഉടൻ കേച്ചേരി ആക്ട്സ് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കുന്നംകുളം പൊലീസ് പാർട്ടി ഓഫീസിലെത്തി നടത്തിയ പരിശോധനയിൽ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സുജാതയാണ് സുജിത്തിന്റെ മാതാവ്. ആതിരയാണ് ഭാര്യ. സഹോദരി സുരഭി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |