SignIn
Kerala Kaumudi Online
Saturday, 27 April 2024 3.55 PM IST

പോൺ താരത്തിനൊപ്പം സൈനികരുടെ ഫോട്ടോഷൂട്ട്,​ ആത്മവിശ്വാസം കൂട്ടാനും പുനരധിവാസത്തിനും പുതുവഴി തേടി യുക്രെയിൻ

d

റഷ്യ- യുക്രെയിൻ യുദ്ധത്തിൽ പരിക്കേറ്റവരും അംഗഭംഗം വന്നവരുമായ സൈനികരുടെ ആത്മവിശ്വാസം കൂട്ടാനും പുനരധിവാസത്തിനുും പുതുവഴി തേടി യുക്രെയിൻ. ജോസഫിൻ ജാക്‌സൺ എന്നറിയപ്പെടുന്ന യൂലിയ സെനിയുക്ക് എന്ന പോൺ നടിക്കൊപ്പം സൈനികരുടെ കലണ്ടർ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് യുക്രെയിൻ.

സൈനികരുടെ പുനരധിവാസത്തിനും അവരുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിനും കൂടിയാണ് കലണ്ടർ ഫോട്ടോഷൂട്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും യൂലിയ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചു. 12 സൈനികരാണ് യൂലിയയ്ക്കൊപ്പം കലണ്ടർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഓരോ മാസത്തെ പേജിൽ ഓരോ സൈനികൻ എന്ന കണക്കിനാണ് ഫോട്ടോഷൂട്ട് നിശ്ചയിച്ചിരുന്നത്. സ്യൂട്ടും ടൈയും ധരിച്ചാണ് ഓരോ സൈനികനും എത്തുന്നത്. ഗൗൺ അണിഞ്ഞാണ് നടി എത്തി. ​ കൈകളും കാലുകളും നഷ്ടപ്പെട്ട സൈനികരാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. പോൺതാരത്തിനൊപ്പമുള്ള സൈനികരുടെ ചിത്രങ്ങളടങ്ങിയ കലണ്ടർ വില്പനയിൽ നിന്നുള്ള വരുമാനം പരിക്കേറ്റ സൈനികരെ പുനരധിവസിപ്പാക്കാനും കൃ്തിമ അവയവ ചികിത്സയ്ക്കും മാറ്റിവയ്ക്കും.

അതേസമയം 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ സൈനിക നടപടി ഇപ്പോഴും തുടരുകയാണ്. റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങാതെ പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് യുക്രെയിൻ കടന്നുപോകുന്നത്. യുദ്ധത്തിന് പിന്നാലെ സാമ്പത്തികമായി ഏറെ തകർന്ന അവസ്ഥയിലാണ് യുക്രെയിൻ. നാറ്റോയുടെയും മറ്റ് പടിഞ്ഞാറൻ രാജ്യങ്ങളുടെയും സാമ്പത്തിക സഹായമാണ് യുക്രെയിനെ പിടിച്ചുനിറുത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, UKRAINE, UKRANE CALENDER PHOTOSHOOT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.