SignIn
Kerala Kaumudi Online
Saturday, 09 November 2024 4.03 AM IST

'നെപ്പോട്ടിസം വാഴുമ്പോൾ " മീനാക്ഷി ദിലീപും കുഞ്ഞാറ്റയും

Increase Font Size Decrease Font Size Print Page

ss

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്‌മിയും ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്ത് ആരാധകർ. മീനാക്ഷിയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഫോട്ടോ ക്രെഡിറ്റ് ബൈ കുഞ്ഞാറ്റ എന്ന തേജാലക്ഷ്‌മി ജയനാണ് നൽകിയിരിക്കുന്നത്. ഒരു കഫേയിലാണ് താര പുത്രിമാരുടെ ഒത്തുചേരൽ. ഇൻസ്‌റ്റഗ്രാം സ്റ്റോറിയിലൂടെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നെപ്പോട്ടിസം ടേക്ക് ഓവർ എന്നായിരുന്നു ഒരു ചിത്രത്തിന് കുഞ്ഞാറ്റ നൽകിയ അടിക്കുറിപ്പ്. ഇരുവരും സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് കമന്റുകൾ വ്യക്തമാക്കുന്നു.

വിദേശത്ത് പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്. മെഡിക്കൽ പഠനം കഴിഞ്ഞ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.