തിരുവനന്തപുരം: പുതുവർഷത്തിൽ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സെക്രട്ടറിമാരുടെ ഓഫീസുകളിലും വകുപ്പ് ഓഫീസുകളിലും കർട്ടനിടാൻ ചെലവിട്ടത് 3,93,952 രൂപ. പ്രദീപ് എന്ന കരാറുകാരന്റെ പേരിൽ തുക അനുവദിച്ച് 18ന് ഉത്തരവിറങ്ങി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ ഏഴുലക്ഷം രൂപയ്ക്കാണ് നേരത്തെ കർട്ടനിട്ടത്. ക്ളിഫ് ഹൗസിൽ സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ കർട്ടനാണോ ഇട്ടതെന്ന് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വടകര എം.എൽ.എ കെ.കെ.രമ പരിഹസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |