ന്യൂഡൽഹി : ആദായനികുതി കണക്കുകൾ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. വൈകിയ വേളയിലാണ് ഹർജി നൽകിയതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. പുനഃപരിശോധനാ നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
2014 - 15ലെയും 2016 - 17ലെയും കണക്കുകൾ വീണ്ടും പരിശോധിക്കാനുള്ള നീക്കം നിയമപരമായി നിലനിൽക്കില്ലെന്ന് കോൺഗ്രസ് വാദിച്ചു. എന്നാൽ, 520 കോടിയോളം രൂപയുടെ കണക്ക് സമർപ്പിച്ചിട്ടില്ലെന്ന സംശയം ആദായനികുതി വകുപ്പ് ഉന്നയിച്ചത് ഹൈക്കോടതി പരിഗണിച്ചു. കോൺഗ്രസിൽ നിന്ന് 105 കോടിയിൽപ്പരം രൂപയുടെ നികുതി കുടിശ്ശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |