താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കളും ആരാധകർക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളാണ്. അത്തരത്തിൽ എല്ലാവരും സ്നേഹിക്കുന്ന ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും മീനാക്ഷിയെന്ന മീനൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
മീനാക്ഷിയുടെ ഇരുപത്തിനാലാം ജന്മദിനമാണിന്ന്. ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനൂട്ടിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രം കാവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതുകൂടാതെ മഹാലക്ഷ്മിയും മീനാക്ഷിയും ഒന്നിച്ചുള്ള ചില ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
'പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് കാവ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ഇരുപതിനായിരത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. മീനാക്ഷിയും മനോജ് കെ ജയന്റെ മകളും ഒന്നിച്ചുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |