SignIn
Kerala Kaumudi Online
Monday, 29 April 2024 12.18 AM IST

പ്രചാരണത്തി​ന് ടൊവിനോയുടെ ചിത്രം: സി.പി.ഐക്ക് താക്കീത്

vs-sunil-kumar

തൃശൂർ: നടൻ ടൊവിനോ തോമസിന്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് സി.പി.ഐക്ക് താക്കീത് നൽകി. ഇത്തരം പ്രവൃത്തികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ആവർത്തിക്കരുതെന്നും രേഖാമൂലം മുന്നറിയിപ്പും നൽകി.

തൃശൂരിലെ ഇടത് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ തന്റെ സാമൂഹിക മാദ്ധ്യമത്തിൽ ടൊവിനോയ്ക്ക് ഒപ്പമുള്ള ചി​ത്രം പങ്കുവച്ചിരുന്നു. എന്നാൽ താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസഡറാണെന്നും ഫോട്ടോ ഇത്തരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ സുനിൽകുമാർ ഫോട്ടോകൾ പിൻവലിച്ചു. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസഡറാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നും സുനിൽകുമാർ വ്യക്തമാക്കി. ഇതിന് പിന്നാലെ സുനിൽ കുമാറിനെതിരെ എൻ.ഡി.എ കളക്ടർക്ക് പരാതി നൽകി. തുടർന്ന് സി.പി.ഐക്ക് നോട്ടീസ് നൽകി
സ്ഥാനാർത്ഥിയിൽ നിന്നും സി.പി.ഐ ജില്ലാസെക്രട്ടറിയിൽ നിന്നും വിശദീകരണം തേടിയ ശേഷമാണ് നോഡൽ ഓഫീസറുടെ നടപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VS SUNIL KUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.