SignIn
Kerala Kaumudi Online
Saturday, 27 April 2024 12.58 PM IST

മോദി വീണ്ടുംവന്നാൽ രാജ്യം ബനാന റിപ്പബ്ളിക്കാകും : ചെന്നിത്തല

ramesh-chennithala

ആലപ്പുഴ: നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യം ബനാന റിപ്പബ്ളിക്കായി മാറുമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ പ്രസ് ക്ളബിന്റെ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ കൂടി മോദി വന്നാൽ തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. മോദിയെയും പിണറായി വിജയനെയും ജനം വെറുത്തു. രണ്ടുപേരും ഒരേ പതിപ്പാണ്. പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി. സി.എ.എ വിഷയത്തിൽ അഞ്ച് ജില്ലകളിൽ പ്രസംഗിച്ച മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ എഴുതിത്തള്ളാൻ തയ്യാറാകണം. മതന്യൂനപക്ഷങ്ങളുടെ സംരക്ഷക വേഷം കെട്ടി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കേരളത്തിൽ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും. ഇന്ത്യ മുന്നണിയെ നയിക്കുന്ന രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നതിനെ വിമർശിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ടാണ് വയനാട്ടിലും ആലപ്പുഴയിലും മത്സരം വേണ്ടെന്ന് വച്ച് കോൺഗ്രസിനെ പിന്തുണയ്ക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESH CHENNITHALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.