തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയും അസ്സൽ രേഖകളും സഹിതം 26നു വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471 2525300.
ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ (എഫ്.എം.ജി) നിന്ന് ഗവ. മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള എഫ്.എം.ജി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമും www.dme.kerala.gov.inൽ. ഇ-മെയിൽ: fmginternkerala@gmail.com. ദേശീയ മെഡിക്കൽ കമ്മിഷനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എം.ബി.എ കോഴ്സ് പ്രവേശനത്തിനായി മാർച്ച് 3ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ് ) പ്രവേശന പരീക്ഷാഫലം www.cee.kerala.gov.inൽ. വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഹെൽപ് ലൈൻ : 0471-2525300.
എം.ജി സർവകലാശാല
പരീക്ഷാ കേന്ദ്രം മാറ്റി
26 ന് തുടങ്ങുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഇടക്കൊച്ചി, സിയന കോളേജ് ഫോർ പ്രൊഫഷണൽ സ്റ്റഡീസിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ തൃക്കാക്കര കെ.എം.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ഹാജരാകണം.
പൊതുതെളിവെടുപ്പ് മാറ്റി
തിരുവനന്തപുരം:കെ.എസ്.ഇ.ബിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതിനിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ അഭിപ്രായരൂപീകരണത്തിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 26ന് നടത്താനിരുന്ന പൊതുതെളിവെടുപ്പ് ഏപ്രിൽ 17ലേക്ക് മാറ്റി.രാവിലെ 11ന് വെളളയമ്പലത്തെ കമ്മിഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിലാണ് പരിപാടി. അഭിപ്രായം തപാൽ മാർഗ്ഗമോ ഇ മെയിൽ മാർഗ്ഗമോ അറിയിക്കാം.വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഏപ്രിൽ 16ന് മുമ്പ് കമ്മിഷനെ അറിയിക്കണം. വിശദവിവരങ്ങൾ കമ്മിഷൻ വെബ്സൈറ്റിലുണ്ട്. ഇ.മെയിൽ വിലാസം.kserc@erckerala.org
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |