SignIn
Kerala Kaumudi Online
Saturday, 27 April 2024 3.35 PM IST

മുൻ പി.സി.ബി ചെയർമാൻ ഷഹര്യാർ ഖാൻ അന്തരിച്ചു

v

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മുൻ ചെയർമാനും നയതന്ത്രജ്ഞനുമായിരുന്ന ഷഹര്യാർ ഖാൻ അന്തരിച്ചു. 89 വയസായിരുന്നു. വാർദ്ധക്യ സഹഡമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഷഹര്യാർ ഖാന്റെ അന്ത്യം ഇസ്ലാമബാദിലായിരുന്നു

രണ്ടായിരത്തിന്റെ തുടക്കത്തിൽ .ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം മികച്ച രീതിയിൽ കൊണ്ടുപോകാൻ മുൻകൈയെടുത്ത നയതന്ത്രഞ്ജനായിരുന്നു ഷഹര്യാർ ഖാൻ.1990 മുതൽ 94വരെ പാകിസ്ഥാന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും ഹൈക്കമ്മീഷണറുമായിരുന്ന ഷഹര്യാർ ഖാൻ 2003 മുതൽ 2006 വരെയും 2014 മുതൽ 2017വരയുമായിരുന്നു പി.സി.ബി ചെയർമാൻ സ്ഥാനം വഹിച്ചത്. അദ്ദേഹം ചെയർ‌മാനായിരുന്ന കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ട് തവണ പാക് പര്യടനം നടത്തിയിരുന്നു. 1999 ലെ ഇന്ത്യൻ പര്യടനത്തിലും 2003ലെ ലോകകപ്പിലും പാകിസ്ഥാൻ ടീമിന്റെ മാനേജരായിരുന്നു. ഇന്ത്യയിലെ ഭോപ്പാലിൽ ജനിച്ച അദ്ദേഹത്തിന്റെ കസിനാണ് മുൻ ഇന്ത്യൻനായകൻ മൻസൂർ അലി ഖാൻ പട്ടൗഡി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PCB CHAYERMAN, 1
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.