SignIn
Kerala Kaumudi Online
Saturday, 27 April 2024 2.49 PM IST

വീടിന് മുന്നിൽ മാവ് നടേണ്ടത് ഒരേഒരു ദിക്കിൽ മാത്രം, നിഴൽ വീഴുന്നതിലും ശ്രദ്ധവേണം

mango

മുറ്റത്ത് നിറയെ കായ്ച്ചുനിൽക്കുന്ന മാവ് വീടിന് ഐശ്വര്യമാണ്. കാണുന്നവർ ആരായാലും അറിയാതൊന്ന് നോക്കിപ്പോകും. കാര്യം ശരിതന്നെയെങ്കിലും വീടിനുമുന്നിൽ തോന്നുന്നിടത്തൊക്കെ മാവുനട്ടാൽ പണി പാളും. മാവുനടുന്നത് വാസ്തുനോക്കിമാത്രം മതിയെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശരിയായ ദിശയിൽ മാവുനട്ടാൽ കുടുംബത്തിന്റെ മൊത്തത്തിലുള്ള സമൃദ്ധിയും ഐശ്വര്യവും ഉയരാൻ ഇടയാകും എന്നും അവർ പറയുന്നു. മേടരാശിക്കാരുടെ വൃക്ഷമാണ് മാവെന്നും അറിയണം. ഏറെ നാളായി വിവാഹം നടക്കാത്തതിന്റെ വിഷമത്തിൽ ഇരിക്കുന്നവർ മാവ് നടുന്നതിലൂടെ എല്ലാംശരിയാവും എന്നും വിശ്വസിക്കുന്നു. .

വാസ്തുശാസ്ത്രപ്രകാരം തെക്ക് പടിഞ്ഞാറ് ദിശയിലാണ് മാവ് നടേണ്ടത്. ‌ഈ ദിശയിൽ മാവുനടുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കും. കുടുംബത്തിൽ ഐശ്വര്യം കളിയാടുന്നതിനൊപ്പം അംഗങ്ങൾക്ക് മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടാനും കഴിയും. വരുമാനത്തിലും കാര്യമായ വർദ്ധനവുണ്ടാവും. വീടിന്റെ വടക്കുദിശയിൽ മാവുപോലുള്ള വലിയ ഫലവൃക്ഷങ്ങൾ നടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിക്കിൽ വൃക്ഷങ്ങൾ വന്നാൽ അത് കുട്ടികളുടെ ബുദ്ധിശക്തിയെയാണ് ബാധിക്കുന്നത്.

മേടരാശിക്കാരുടെ മരമായതിനാൽ അവർക്ക് വീടിനടുത്ത് കൃത്യമായ അകലത്തിൽ മാവ് നടാവുന്നതാണ്. എന്നാൽ നടുമ്പോൾ ഒരിക്കലും വീടിന് മുകളിൽ നിഴൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിഴൽ വീണാൽ ദോഷമാണെന്ന കാര്യം മറക്കാതിരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANGO TREE, VASTHU, TIPS
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.