പാലക്കാട്: പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. പാലക്കാട് ആലത്തൂർ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലുള്ളിൽ കടന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പാലക്കാട് കാവശേരി സ്വദേശി രാജേഷാണ് (30) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്നുച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി രണ്ട് മക്കളുടെ അമ്മയായ യുവതി പരാതി നൽകിയതിന്റെ പേരിൽ രാജേഷിനെ ഇന്നുരാവിലെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. പരാതി പിന്നീട് ഒത്തുതീർപ്പാക്കുകയും ചെയ്തു. സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് നിഗമനം.
രാജേഷിന് 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജേഷിനെ തൃശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |