SignIn
Kerala Kaumudi Online
Saturday, 27 April 2024 12.56 PM IST

രണ്ട് യുവതികളുടെ 'അംഗ് ലഗാ ദേ' ഹോളി വീഡിയോയിൽ വ്യാപക വിമർശനം; പ്രതികരണവുമായി ഡിഎംആ‌ർസി

holi-viral-video

ന്യൂഡൽഹി: രണ്ട് യുവതികൾ ഡൽഹി മെട്രോയ്‌ക്കുള്ളിൽ ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപക വിമർശനത്തിനിടയാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി). ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും തങ്ങളുടെ നയങ്ങൾ ലംഘിച്ചതിൽ ആശങ്കയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ബോളിവുഡ് പാട്ടിനൊപ്പം രണ്ട് യുവതികൾ അടുത്തിടപഴകി അഭിനയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പാട്ടിനൊപ്പം യുവതികൾ നിറങ്ങൾ പൂശുന്നുമുണ്ട്. മെട്രോയിൽ ധാരാളം യാത്രക്കാരുള്ളത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതികളുടെ പ്രവർത്തിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പ്രാഥമിക നിഗമനത്തിൽ, ദൃശ്യങ്ങളുടെ ആധികാരികത സംശയിക്കപ്പെടുന്നതായും ഡിഎംആർസി പറഞ്ഞു. വീഡിയോ ചിത്രീകരിക്കാൻ ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ വീഡിയോയും മറ്റും ചിത്രീകരിക്കരുതെന്ന് നിരവധി പ്രചാരണങ്ങളിലൂടെയും അവബോധ പരിപാടികളിലൂടെയും റെയിൽവേ ബോർഡ് അഭ്യർത്ഥിച്ചിരുന്നു. ഇത്തരം പ്രവർത്തികൾ കണ്ടാൽ അപ്പോൾതന്നെ റിപ്പോ‌ർട്ട് ചെയ്യണമെന്നും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HOLI VIRAL VIDEO, DMRC, ANG LAGA DE, TWO GIRLS, DELHI METRO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.