അപൂർവമായൊരു നേട്ടത്തിൽ അല്ലു അർജുൻ. ഇൻസ്റ്റാഗ്രാമിൽ 25 മില്യൺ ഫോളോവേഴ്സ് ഉള്ള ഒരേയൊരു സൗത്ത് ഇന്ത്യൻ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. അല്ലു അർജുന്റെ താരമൂല്യം ഈ നേട്ടം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുന്നു. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂൾ ' ആണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. ആഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററുകളിലെത്തും.
പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. ഫഹദ്ഫാസിൽ വീണ്ടും പ്രതിനായക വേഷത്തിൽ എത്തുന്നു. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്നു. പി.ആർ. ഒ ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |