SignIn
Kerala Kaumudi Online
Saturday, 27 April 2024 3.47 PM IST

വൃക്ക മാറ്റിവയ്ക്കാനെത്തിയ പ്രവാസി ടോറസിടിച്ച് മരിച്ചു

padam

കൊച്ചി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ദുബായിൽ നിന്നെത്തിയ പ്രവാസിക്ക് പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. കണ്ണൂർ അഴിക്കോട് കച്ചേരിപ്പാറ കെ.എം. വീട്ടിൽ അബ്ദുൾ സത്താറാണ് (55) മരിച്ചത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് മകൻ ഇബ്രാഹിമിനൊപ്പം ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. നെട്ടൂർ പാലത്തിനു സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം.

ആലപ്പുഴ ഭാഗത്തേക്ക് എം സാൻഡുമായി പോയ ലോറി നിയന്ത്രണം വിട്ട് ദേഹത്തു കയറിയിറങ്ങി തൽക്ഷണം മരിച്ചു. ആലപ്പുഴ സ്വദേശിയായ ഡ്രൈവർക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന സത്താർ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയെന്നാണ് ഡ്രൈവറുടെ മൊഴി. സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സത്താറിന്റെ കുടുംബം ദുബായിലാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം പിന്നീട്. ഭാര്യ: സബീറ. മൂന്ന് പെൺമക്കളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.